കാലമേറെ കാത്തുവച്ച പ്രണയം
ഞാനീ നരച്ച മാനത്തിനേകുന്നു
ഇതു നീ എടുത്തു കൊള്‍ക
ഇരുളടഞ്ഞ ഇന്നലകളുടെ ഓര്‍മ്മക്കുറിപ്പുകള്‍
ജീവനറ്റ് അവയെന്നില്‍ കഴിയരുത്
വിറകൊണ്ട വിരലുകളില്‍ ഇനി ഒന്നും ജനിക്കാനില്ല
നിനക്കെഴുതി അവ തളര്‍ന്ന പോലെ
അന്ധകാര പടി കയറിയ കണ്ണുകള്‍ക്ക്
ഇനി ഊന്നുവടി വേണം ചേര്‍ത്ത് പിടിച്ചെന്നെ നടത്താന്‍
വിരലുകളും ചപലമോഹ ഭാണ്ഡം അഴിച്ചു വക്കാന്‍
നേരമായ് ശൂന്യതയിലാരോ കൈമാടി വിളിക്കും പോലെ
ഇത് നീ എടുത്തു കൊള്‍ക ഞാനിവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ്
അന്ധകാര പടി കയറിയ കണ്ണുകള്‍ക്ക്
ReplyDeleteഇനി ഊന്നുവടി വേണം ചേര്‍ത്ത് പിടിച്ചെന്നെ നടത്താന്‍