പെയ്തതൊരു തുള്ളിയാണാദ്യം
പിന്നീടാണ് പെരുമഴയായതും തോട് നിറഞ്ഞതും
കറുത്തിരുണ്ട മാനം പെയ്ത കണ്ണീരിലൂടെ
വഞ്ചിയൂന്നാന്‍ പറഞ്ഞത് നീയാണ്
പെയ്തോരോ തുള്ളികളെയും പുണര്‍ന്ന്
ഞാനെന്റെ ആദ്യ വഞ്ചിയിറക്കി
ഒരു കൊച്ചു കടലാസ് വഞ്ചി
ഒടുവില്‍ നനഞ്ഞൊട്ടി എന്‍റെ കടലാസ് വഞ്ചി മുങ്ങവേ
ആദ്യ തുള്ളി പെയ്തതിനെ നനച്ചത്
നിന്‍റെ മിഴികളില്‍ നിന്ന്
എന്തിനെന്നോ ആര്‍ക്കെന്നോ അറിയാതെ
ഇപ്പോഴും ഒഴുക്ക് വറ്റിയ തോട്ടില്‍ എന്‍റെ കടലാസ് വഞ്ചി
No comments:
Post a Comment