Sunday, January 11, 2026

 

                       ചിതലരിച്ച ഓർമ്മകൾ


നറുമണമുള്ള ഗസലായി എന്നിൽ നിറയൂ

കരഞ്ഞു മയങ്ങിയ സ്വപ്നങ്ങൾക്ക് പുനർജനി നൽകൂ.

മൈലാഞ്ചിയിട്ട കൈകളാൽ എന്നെ തഴുകി തിരിച്ചു പോകൂ,

കത്തുന്ന സങ്കടങ്ങളെ ഊതിയണച്ച്.

ഓമനേ... ചിതലരിച്ച ഓർമ്മകൾ തിരിച്ചെടുക്കൂ

മണൽക്കാറ്റ് തൂലം വിളിക്കുന്ന നിനവുകൾക്ക് മീതെ

 നിന്റെ പ്രണയത്തിന്റെ കസവ് തട്ടം വിരിച്ച്...

മണ്ണിലെഴുതിയ നമ്മുടെ പ്രണയ ലിപികളെ..

ഒരിക്കലും കടലെടുക്കാതിരിക്കട്ടെ

Thursday, July 17, 2025

 

       സ്നേഹത്തിൻ ദീപ്തിയായ്


എൻ കനവിലോമനേ, നീയൊരു താരകം,

 സ്നേഹത്തിൻ ദീപ്തിയായ് മുന്നിൽ തെളിയുന്നു. 

നിൻ മിഴികളിൽ കണ്ടൂ ഞാൻ എൻ ലോകം, 

ഹൃദയം നിറയും മോഹങ്ങൾ മൊഴിയുന്നു.

രാവിന്റെ യാമങ്ങളിൽ ഓർമ്മയിൽ നീ മാത്രം, 

പകലിലും എൻ ചിന്ത നിൻ രൂപം. 

ഓരോ നിമിഷവും എൻ പ്രിയേ നിനക്കായ്, 

ഈ സ്നേഹം എന്നും എൻ ജീവന്റെ ഭാഗം

Thursday, April 12, 2018

ഓർമ്മകൾ കരയിപ്പിക്കുമ്പോൾ.




എന്നും എന്നരുകിൽ
ഉണ്ടായിരുന്ന നീ
എന്നിൽ നിന്ന് എത്രയോ
അകലെയാണിന്നിപ്പോൾ
നിൻ ഓർമ്മകൾ എന്നെ
കരയിക്കുമ്പോൾ ഓർക്കുക
നീ എന്നിൽ എത്ര പ്രീയപെട്ടതെന്നു
എൻ ചുണ്ടിലെ നാദമായിരുന്നു നീ
എൻ ഹൃദയ സ്പന്ദനമായിരുന്നു  നീ
എന്റെ തൂലികയിൽ വിരിയറുള്ള
കവിതകളായിരുന്നു നീ .
കാത്തിരിക്കുന്നു നിന്നെ....
വരില്ലെന്നറിയാമെങ്കിലും
മോഹങ്ങളെ താലോലിച്ചു കൊണ്ടു ഇന്നും.....

Monday, April 25, 2016

നടത്തം


  
  തനിച് നടക്കാൻ തുടങ്ങീട്ട് കാലങ്ങളായി...
  ഒപ്പം കൂടാൻ  നീയും വന്നു . 
  നീ ചൂണ്ടിയ വഴിയിലൂടെ നടക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. 
  അതിർത്തികൾ ഇലാത്ത വഴികളായിരുന്നു  എന്റെത്
  അതുവഴി  നടക്കാൻ നിനക്കും കഴിഞ്ഞിരുന്നില്ല. 
  ഞാൻ എന്റെ നടത്തം   തുടരുന്നു ..
  ഏകാന്തത തേടിയുള്ള നടത്തം ..
  ഏകനായി , മൂകനായി,ശാന്തനായി ..
  ഒരിക്കലെന്റെ  കിതപ്പ്  അവസാനിക്കും 
  അന്ന് എന്റെ നടപ്പും  അവസാനിക്കും !

Tuesday, March 29, 2016

വസന്തം നിനക്കുള്ളതാണ് ..


ഇനിവസന്തം നിനക്കുള്ളതാണ് ..
കറുത്തിരുണ്ട  അദ്ധ്യായം മായുന്നു  .
വന്നതും ഭവിച്ചതും  സ്മരണ  മാത്രം
 നല്ല നാളുകൾ നാമ്പിടട്ടെ.

കഴിഞ്ഞതെല്ലാം  ഒരു ദു:സ്വപ്നമായി
 പോയ്‌ മറഞ്ഞ ദിനങ്ങൾ  പുനര് ചിന്തക്കായി
തിക്താനുഭവങ്ങൾ  മധുര പ്രതികാരമായി
ജീവികുക, കൊഴിഞ്ഞു പോയകാലത്തെ  വെല്ലുവിളിച്

മുന്നിൽ   ഉള്ളത്  വസന്ത കാലം
പൂകൾ മൊട്ടിടുന്ന   കാലം ...
പുലരിയിലെ സൂര്യ തേജസ്‌ നിനക്കുളതാണ്
ലക്ഷ്യത്തിലേക്ക്  തുഴഞ്ഞ്  അടുക്കും  തീര്ച്ച
കയറാനുള്ള പടികൾ പൂക്കള വിരിച്ചതാണ്
പരിമളം പരകട്ടെ ജീവിതത്തിൽ ഒട്ടുക്കും

Tuesday, September 15, 2015

മനസിന്റെ ഓളങ്ങൾ


 എന്‍റെ പ്രിയതമ എന്നിൽ ഇന്ന് അകലുകയാണോ...
അതോ അകല്ച്ച യെ പ്രണയിക്കുക യാണോ..
മനസിന്റെ കോണിൽ നിന്ന്
ഞാൻ എന്നാ കൊമാരത്തെ മായിച്ചു കളയുകയാണോ .

അകലും തോറും ദുഃഖം  കോരിയിടുന്ന പ്രവാസത്തിനു..
തീക്ഷ്ണത കൂടുകയാണോ..
 അകലുന്ന സ്നേഹം തീരം വിടുന്ന നൗകയാണു..

എന്‍റെ മനസിന്റെ ഓളങ്ങൾ നിന്‍റെ സഞ്ചര വഴിക്ക് തടസ്സമാകില..
നീ അതാണ്  ആഗ്രഹികുന്നതെങ്കിൽ 
മരിച്ചു വീഴുംബോയും നിന്നെ തലോടാൻ
ഞാൻ എന്ന ഓളത്തിനു ഒരിറ്റു ജീവന ഉണ്ടാകും

Sunday, September 13, 2015

മനസ്സിന്റെ നൊമ്പരം



ആഴക്കടലില്‍ സൂര്യന്‍ അസ്തമിയ്ക്കുന്നുണ്ടല്ലോ..
തിങ്കളും നിലാവിനോടൊത്ത് നടക്കുന്നുണ്ടല്ലോ..
എന്നീട്ടും അരികില്‍ നീയൊന്നെന്തേ വന്നതേയില്ല..
മനസ്സിന്റെ നൊമ്പരം ഹൃത്തിലൊഴുകുന്നുവല്ലോ..
മിഴികളില്‍ ഉറവയും നിറഞ്ഞൊഴുകുന്നുവല്ലോ ..
വഴിക്കണ്ണുമായിവിടെ നോക്കിയിരിയ്ക്കുന്നുവല്ലോ..
എന്നീട്ടും അരികില്‍ നീയൊന്നെന്തേ വന്നതേയില്ല ..
കാത്തു കാത്തിരുന്നേറെ തളര്‍ന്നു പോയല്ലോ..
മിഴിയിതളില്‍ തിളങ്ങുന്ന ശോഭയും കെട്ടല്ലോ..
കാത്തിരിപ്പിന്‍ അവസാന തിരി നാളം താഴ്ത്തി
അസ്തമയ സൂര്യന്‍ ഒപ്പമിന്നവളേയും കൂട്ടി
ഇരു നയനങ്ങളിലെ വഞ്ചികളും നങ്കൂരമിട്ടു..
എന്നീട്ടും അരികില്‍ നീയിനിയും വന്നതേയില്ല