സൂര്യനുറങ്ങുന്ന ഗ്രാമം വിട്ട് പോന്നു ഞാന്‍
മണല്‍ കനലുകള്‍ പാത വിരിച്ച ഊഷരഭൂവില്‍
ജീവിതം തേടി അകലെ നിലാവ് ഉണരുന്ന നേരങ്ങളില്‍
ഒരു കണ്ണീരിന്റെ നനവ് ഞാനറിയുന്നു
പാതിയിലെവിടെയോ വിട്ടു പോന്ന കുഞ്ഞു പ്രണയത്തിന്‍ പരിവേദനങ്ങള്‍
അലയൊതുങ്ങിയ തീരങ്ങള്‍ സാക്ഷി
മൂകമായിരുന്നു ആ പ്രണയം എങ്കിലും
മിഴിതുമ്പുകളാല്‍ അവളെന്തല്ലാമോ പറഞ്ഞ പോലെ
ഉതിര്‍ന്നു വീണ മിഴിതുള്ളികളില്‍
അവ മറച്ചു കളഞ്ഞുവെന്നാശ്വസിപ്പൂ ഞാന്‍
നൊമ്പരങ്ങള്‍ വിടപറയുന്ന യാമങ്ങള്‍
അവളെ എനിക്ക് തിരികെ തന്നേക്കും
കുഞ്ഞു മഞ്ചാടി മണികള്‍ കൊണ്ടൊരു താലിയും