Sunday, September 7, 2014

ഞാനറിഞ്ഞ പ്രണയം


ഞാനറിഞ്ഞ പ്രണയം നൊമ്പരമായിരുന്നു
മനമാകെ വിഷമുള്ളുകള്‍ കോറി വേദനിപ്പിച്ച വികാരം
നിറം വാര്‍ന്നു മരിച്ച കിനാവുകള്‍ പെയ്തു തോരാത്ത മഴക്കാലം സമ്മാനിച്ച മിഴികള്‍ മുറിവുണങ്ങാത്ത മനം ഇപ്പോളും നീറി പിടയുന്നതറിയാം എനിക്ക്
 രാവുണരുന്നതറിയാതെ പകലകലുന്നതറിയാതെ ഇന്നലകള്‍
 ഇന്നിന്റെ കുപ്പായമണിയുന്നു അറിയാതെ മാറി പോയി പലതും
നിന്‍റെ ഓര്‍മകളൊഴികെ ഇന്നും തൃസന്ധ്യാ ചായം വാനമണിയുമ്പോള്‍
 ഒരു തുളസികതിരിന്റെ സുഗന്ധം എന്നിലേക്കടുപ്പിക്കും കാറ്റ്
നിന്‍റെ സാമിപ്യമായി ഞാനത് ഏറ്റു വാങ്ങും, കണ്ണുനീരോടെ എങ്കിലും

No comments:

Post a Comment