Tuesday, September 15, 2015

മനസിന്റെ ഓളങ്ങൾ


 എന്‍റെ പ്രിയതമ എന്നിൽ ഇന്ന് അകലുകയാണോ...
അതോ അകല്ച്ച യെ പ്രണയിക്കുക യാണോ..
മനസിന്റെ കോണിൽ നിന്ന്
ഞാൻ എന്നാ കൊമാരത്തെ മായിച്ചു കളയുകയാണോ .

അകലും തോറും ദുഃഖം  കോരിയിടുന്ന പ്രവാസത്തിനു..
തീക്ഷ്ണത കൂടുകയാണോ..
 അകലുന്ന സ്നേഹം തീരം വിടുന്ന നൗകയാണു..

എന്‍റെ മനസിന്റെ ഓളങ്ങൾ നിന്‍റെ സഞ്ചര വഴിക്ക് തടസ്സമാകില..
നീ അതാണ്  ആഗ്രഹികുന്നതെങ്കിൽ 
മരിച്ചു വീഴുംബോയും നിന്നെ തലോടാൻ
ഞാൻ എന്ന ഓളത്തിനു ഒരിറ്റു ജീവന ഉണ്ടാകും

Sunday, September 13, 2015

മനസ്സിന്റെ നൊമ്പരം



ആഴക്കടലില്‍ സൂര്യന്‍ അസ്തമിയ്ക്കുന്നുണ്ടല്ലോ..
തിങ്കളും നിലാവിനോടൊത്ത് നടക്കുന്നുണ്ടല്ലോ..
എന്നീട്ടും അരികില്‍ നീയൊന്നെന്തേ വന്നതേയില്ല..
മനസ്സിന്റെ നൊമ്പരം ഹൃത്തിലൊഴുകുന്നുവല്ലോ..
മിഴികളില്‍ ഉറവയും നിറഞ്ഞൊഴുകുന്നുവല്ലോ ..
വഴിക്കണ്ണുമായിവിടെ നോക്കിയിരിയ്ക്കുന്നുവല്ലോ..
എന്നീട്ടും അരികില്‍ നീയൊന്നെന്തേ വന്നതേയില്ല ..
കാത്തു കാത്തിരുന്നേറെ തളര്‍ന്നു പോയല്ലോ..
മിഴിയിതളില്‍ തിളങ്ങുന്ന ശോഭയും കെട്ടല്ലോ..
കാത്തിരിപ്പിന്‍ അവസാന തിരി നാളം താഴ്ത്തി
അസ്തമയ സൂര്യന്‍ ഒപ്പമിന്നവളേയും കൂട്ടി
ഇരു നയനങ്ങളിലെ വഞ്ചികളും നങ്കൂരമിട്ടു..
എന്നീട്ടും അരികില്‍ നീയിനിയും വന്നതേയില്ല

നീ എന്റെ ദുഃഖം



നിന്നെപ്പോലെന്നില്‍
പുഞ്ചിരി വിരിയിക്കാന്‍
ആരെത്ര പണിപ്പെട്ടാലും
കഴിയുകയേ ഇല്ല,ഉറപ്പ്.
ഈ ലോകം മുഴുവന്‍
കിണഞ്ഞു ശ്രമിച്ചാലും
നിന്നെപ്പോലാര്‍ക്കുമാവില്ല
എന്നെ കണ്ണീരിലാഴ്ത്തി
കടന്നു കളയാനും.
നീ തന്നെയെന്റെ തോല്‍വി,
നീ തന്നെയെന്റെ ദുഖവും  

മക്കയിലെ കണ്ണീർ - Sep 11 -2015

വര്ശിച്ചത്   മഴയല്ല അശ്രു കണങ്ങളാണ്
 ലോകത്തിന്റെ കണ്ണീർ ..
ലോകം സംഗമിച്ച പുണ്യഭൂമിയിൽ
വന്നു ബവിചത് ദൈവ  നിശ്ചയം

അള്ളാഹു വിന്റെ അതിഥികൾ
അവന്റെ അടിമകൾ
അവന്റെ     ഭവനം ..
അവന്റെ പ്രീതികായ്‌ ...
നാം അവനിലേക്ക് ഉള്ളതല്ലോ ..


മായ്ച്ചു കളയട്ടെ  തളം കെട്ടിയ രക്തത്തെ
ഇനി പെയ്യനിരികുന്ന മഴ ..
എങ്ങും  ഉയരട്ടെ പ്രാർത്ഥനകൾ
അവന്റെ   പ്രീതികായ്‌ വന്നവർ
അവന്റെ സ്വർഗത്തിൽ
പാറി പറകട്ടെ ...