Sunday, September 7, 2014

കാത്തുവച്ച പ്രണയം


കാലമേറെ കാത്തുവച്ച പ്രണയം
ഞാനീ നരച്ച മാനത്തിനേകുന്നു
 ഇതു നീ എടുത്തു കൊള്‍ക
 ഇരുളടഞ്ഞ ഇന്നലകളുടെ ഓര്‍മ്മക്കുറിപ്പുകള്‍‍
 ജീവനറ്റ് അവയെന്നില്‍ കഴിയരുത്‌
 വിറകൊണ്ട വിരലുകളില്‍ ഇനി ഒന്നും ജനിക്കാനില്ല
നിനക്കെഴുതി അവ തളര്‍ന്ന പോലെ
അന്ധകാര പടി കയറിയ കണ്ണുകള്‍ക്ക്
ഇനി ഊന്നുവടി വേണം ചേര്‍ത്ത് പിടിച്ചെന്നെ നടത്താന്‍
 വിരലുകളും ചപലമോഹ ഭാണ്ഡം അഴിച്ചു വക്കാന്‍
നേരമായ് ശൂന്യതയിലാരോ കൈമാടി വിളിക്കും പോലെ
 ഇത് നീ എടുത്തു കൊള്‍ക ഞാനിവിടെ ഉണ്ടായിരുന്നു എന്നതിന്റെ തെളിവ്

1 comment:

  1. അന്ധകാര പടി കയറിയ കണ്ണുകള്‍ക്ക്
    ഇനി ഊന്നുവടി വേണം ചേര്‍ത്ത് പിടിച്ചെന്നെ നടത്താന്‍

    ReplyDelete