Sunday, September 7, 2014

ശൂന്യമാം ജീവിതം


ഒത്തിരി നിറമുള്ള സ്വപ്നങ്ങളും
പിന്നെ സ്നേഹത്തില്‍ ചാലിച്ച കുസൃതികളും...
പുസ്തകതാളില്‍ ഒളിപ്പിച്ചു വെചോരെന്‍ മയില്‍പ്പീലിയാകുമാ ഓര്‍മകളും..
 മനസിന്‍റെ കോണിലെ മോഹമാം പൊയ്കയിൽ  വിടരാനൊരുങ്ങുന്ന പ്രണയപുഷ്പ്പവും... എല്ലാം മറഞ്ഞെവിടെയോ പോയല്ലോ കണ്ണുനീരാറ്റിലെ നീരോഴിക്കില്‍...
ഇനിയുമീ ശൂന്യമാം ജീവിതമെന്തിനോ ചിറകുകളില്ലാ ശലഭം പോലെ...
 അറിയുന്നു ഞാന്‍ മേനിയിലാകവേ മരണത്തിന്‍ നനുതൊരാ തലോടലെങ്ങും... കോര്‍തിടനാവാത്ത മോഹത്തിന്‍ മുത്തുമായ്
വിടവാങ്ങട്ടെ എന്‍ ലോകത്തിലേക്ക്‌ ഞാന്‍..

1 comment: