ഇനിവസന്തം നിനക്കുള്ളതാണ് ..
കറുത്തിരുണ്ട അദ്ധ്യായം മായുന്നു .
വന്നതും ഭവിച്ചതും സ്മരണ മാത്രം
നല്ല നാളുകൾ നാമ്പിടട്ടെ.
കഴിഞ്ഞതെല്ലാം ഒരു ദു:സ്വപ്നമായി
പോയ് മറഞ്ഞ ദിനങ്ങൾ പുനര് ചിന്തക്കായി
തിക്താനുഭവങ്ങൾ മധുര പ്രതികാരമായി
ജീവികുക, കൊഴിഞ്ഞു പോയകാലത്തെ വെല്ലുവിളിച്
മുന്നിൽ ഉള്ളത് വസന്ത കാലം
പൂകൾ മൊട്ടിടുന്ന കാലം ...
പുലരിയിലെ സൂര്യ തേജസ് നിനക്കുളതാണ്
ലക്ഷ്യത്തിലേക്ക് തുഴഞ്ഞ് അടുക്കും തീര്ച്ച
കയറാനുള്ള പടികൾ പൂക്കള വിരിച്ചതാണ്
പരിമളം പരകട്ടെ ജീവിതത്തിൽ ഒട്ടുക്കും
No comments:
Post a Comment